മുഖ്യമന്ത്രി രാജി വെച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തുടരന്വേഷണം നടത്തണം: പി.ജെ.ജോസഫ്

കോട്ടയം: അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന പിണറായി വിജയന് കേരളത്തിലെ മുഖ്യമന്ത്രിയായി തുടരാൻ ധാർമികമായ അവകാശമില്ലെന്നു കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു.
തുടരന്വേഷ്ണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
അഴിമതിയുടെ പേരുപറഞ്ഞ് അധികാരത്തിൽ വന്ന മുഖ്യമന്ത്രി ആരോപണം തെളിയിക്കപ്പെടുന്നതു വരെ അധികാരത്തിൽ നിന്ന് മാറി നിന്ന് മുഖ്യമന്ത്രി മാതൃക കാട്ടണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ കോട്ടയം ഗാന്ധി സ്ക്വയറിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് മുഖ്യപ്രസംഗം നടത്തി, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. , സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, വൈസ് ചെയർമാൻ വക്കച്ചൻ മറ്റത്തിൽ, സംസ്ഥാന അഡ്വൈസർ ഇ.ജെ. ആഗസ്തി, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, അജിത്ത് മുതിരമല , ചെറിയാൻ ചാക്കോ, പോൾസൺ ജോസഫ്, മഞ്ഞൂർ മോഹൻകുമാർ, മാത്തുക്കുട്ടി പ്ലാത്താനം, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലിൽ, ജോയി ചെട്ടിശേരിൽ, ആർ.ശശിധരൻ നായർ , പി.സി.മാത്യു, എ.കെ. ജോസഫ്, മൈക്കിൾ ജയിംസ്, സ്റ്റീഫൻ പാറവേലിൽ, മേഴ്സി ജോൺ, കുഞ്ഞുമോൻ ഒഴുകയിൽ, കുര്യൻ പി.കുര്യൻ, സി.വി.തോമസുകുട്ടി, ജോർജ് പുളിങ്കാട്, ഷിജു പാറയിടുക്കിൽ, തങ്കമ്മ വർഗ്ഗീസ്, സെബാസ്റ്റ്യൻ ജോസഫ്, നോയൽ ലൂക്ക്, എബി പൊന്നാട്ട്, ജോയി സി.കാപ്പൻ , പി.റ്റി. ജോസ് പാരിപ്പള്ളിൽ , സാബു ഒഴുങ്ങാലിൽ, ദീപു തേക്കുംകാട്ടിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, സെബാസ്റ്റ്യൻ കോച്ചേരിൽ, ജോൺ ജോസഫ്, എബ്രാഹം തോമസ്, ബാലു ജി വെള്ളിക്കര, കെ.സി.കുഞ്ഞുമോൻ, ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.