പാലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള “വഴി” അത്യാസന്ന നിലയിൽ

നൂറുകണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമായ പാലാ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴി ദുരിതക്കയം. അത്യാസന്ന നിലയിലുള്ള ഏതെങ്കിലും രോഗികളുമായി കടന്നു വരുന്ന വാഹനങ്ങൾ കുണ്ടിലും, കുഴിയിലും ചാടി രോഗി എമർജൻസി വിഭാഗത്തിലെത്തുമ്പോളേക്കും, രോഗിയുടെ ആരോഗ്യ നില വഷളാകാശം സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് ആക്സിഡൻ്റോ, അത്യാഹിത മോ മറ്റോ ആയി ഓട്ടോയിലോ ചെറിയ വാഹനങ്ങളിലോ എത്തുന്ന പാവങ്ങളുടെ ഗതി വീണ്ടും പരുങ്ങലിലാവും.

പാലായിലെ രാഷ്ട്രീയ നേതൃത്വം പരസ്പരം പഴിചാരാതെ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മലയാള ദേശം അപേക്ഷിക്കുന്നു.