കർഷകന്റെ നെല്ലിന്റെ പണം കൊടുക്കാതെ കോടികൾ മുടക്കിയുള്ള സർക്കാരിന്റെ വാർഷികം അപഹാസ്യം: ജോയി എബ്രാഹം
കോട്ടയം : കുട്ടനാട്ടിലെയും,അപ്പർ കുട്ടനാട്ടിലെ നെൽ കൃഷിക്കാരിൽ നിന്നുംസർക്കാർ വാങ്ങിയ നെല്ലിന്റെ പണം കർഷകർക്ക് നൽകാതെ കോടികൾ മുടക്കി പിണറായി സർക്കാർ രണ്ടാം വാർഷികം ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത് അപഹാസ്യമാണന്നും, കർഷകരോടുള്ള വെല്ലുവിളിയാണെന്നും കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം കുറ്റപ്പെടുത്തി.
നെൽകർഷകർ രണ്ടാം കൃഷി ഉപേക്ഷിച്ചാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം പിണറായി സർക്കാരിനാണെന്നും അദ്ധേഹം പറഞ്ഞു.
കർഷകരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ വില ഉടൻ വിതരണം ചെയ്യണമെന്നും, സെർവ്വർ തകരാറിന്റെ പേരിൽ നിർത്തി വച്ച റേഷൻ വിതരണം പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ പാടി സിവിൽസപ്ലൈയിസ് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കർഷകർക്ക് നൽകാൻ പണം ഇല്ലാത്ത സർക്കാരിന് പണം പിരിച്ച് നൽകാനായി പ്രവർത്തകർ റോഡിൽ തോർത്ത് വിരിച്ച് നാട്ടുകാരിൽ നിന്നും ധർമ്മം തെണ്ടി ലഭിച്ച തുക ജില്ലാ പാടി ഓഫീസറെ ഏൽപ്പിച്ച് പ്രതിഷേധിച്ചു.
കേരള കോൺഗ്രസ് സീനിയർ സെക്രട്ടറി ഗ്രേസമ്മ മാത്യു, പാർട്ടി ഉന്നത അധികാര സമിതി അംഗങ്ങളായ വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, ജയിസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, ചെറിയാൻ ചാക്കോ ,
ശശിധരൻ നായർ ശരണ്യാ , തോമസ് ഉഴുന്നാലിൽ, തോമസ് കണ്ണന്തറാ, സന്തോഷ് കാവുകാട്ട്, പി സി. മാത്യു, ജേക്കബ് കുര്യക്കോസ്,
കുര്യൻ പി.കുര്യൻ, ബിനു ചെങ്ങളം,
സി ഡി വൽസപ്പൻ , എബ്രഹം വയലാക്കൽ, ഷൈജി ഓട്ടോപ്പള്ളി, ഷിജു പാറയിടുക്കിൽ, നോയൽ ലൂക്ക് ,കുഞ്ഞ് കളപ്പുര, ജയിംസ് പതാരംചിറ, മോഹൻദാസ് അമ്പലാറ്റ്, ലിസി കുര്യൻ,ജോസി ചക്കാലയിൽ , ജോസഫ് ബോനിഭസ്,ഡിജു സെബാസ്റ്റ്യൻ, കുര്യൻ വട്ടമല, സബിഷ് നെടുംമ്പറമ്പിൽ ,റോയി ജോസ് പുനംപറമ്പിൽ, ബിനു മൂലയിൽ , ജിക്കു കുര്യക്കോസ്, അഭിലാഷ് കൊച്ചു പറമ്പിൽ ,ജിമ്മി വാഴപ്പാക്കൽ, സന്തോഷ് മൂക്കിലിക്കാട്ട്, ജോയി കോലത്ത്, ഗസി ഇടക്കര,ജോസ് പുല്ലാട്ടുകാലാ, ജിതിൻ പ്രാക്കുഴി, സിബി തിരു വാർപ്പ്, അഖിൽ ഇല്ലിക്കൽ ,തുടങ്ങിയവർ പ്രസംഗിച്ചു.