കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് നാളെ; വൈകിട്ട് 4ന് നടത്താൻ തീരുമാനം

തൃശൂർ ∙ കാലാവസ്ഥ അനുകൂലമായാൽ വെള്ളി വൈകിട്ട് നാലു മണിക്ക് തൃശൂർ പൂരം വെടിക്കെട്ട്. ഈ മാസം 11–ാം തിയതി പുലര്‍ച്ചെ മൂന്നു മണിക്കു നടക്കേണ്ടിയിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് മഴയെ തുടർന്നാണ് മാറ്റിവച്ചത്. സാംപിള്‍ വെടിക്കെട്ടും ഉച്ചപ്പൂരം വെടിക്കെട്ടും മാത്രമാണ് ഇതുവരെ പൂരപ്രേമികള്‍ക്കു ആസ്വദിക്കാന്‍ കഴിഞ്ഞത്. കനത്ത മഴയില്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനം നനഞ്ഞു കുതിര്‍ന്നതാണ് വെടിക്കെട്ടു വൈകിക്കുന്നത്. ഒന്നോ രണ്ടോ ദിവസം വെയിലുദിച്ച് മണ്ണുണങ്ങാതെ വെടിക്കെട്ടു സാമഗ്രികള്‍ നിരത്താന്‍ കഴിയില്ല. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply