കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനത്തെ എതിർത്ത് മനേകാ ഗാന്ധി
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അനുവാദം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുന്‍കേന്ദ്രമന്ത്രി മനേകാ ഗാന്ധി. തീരുമാനം പുനഃപരിശോധിക്കണമെന്ന് മനേക സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് മനേക കത്തയച്ചു. കാട്ടുപന്നികള്‍ ഉപകാരമുള്ള ജീവികളാണെന്നും പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്താന്‍ അവ ആവശ്യമാണെന്നും കത്തില്‍ മനേക ഗാന്ധിചൂണ്ടിക്കാണിക്കുന്നു.