ഓസ്ട്രേലിയൻ ക്രിക്കറ്റർ ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ മരിച്ചു

ഓസ്ട്രേലിയൻ ക്രിക്കറ്റി ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് (46) കാറപകടത്തിൽ മരിച്ചു.
ശനിയാഴ്ച രാത്രിയോടെ ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോർട്ടുകൾ.ഓസ്ട്രേലിയക്കായി സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി പാഡണിഞ്ഞു.
സൈമണ്ട്സ് ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു.
ഈ വർഷമാദ്യം ക്രിക്കറ്റ് താരങ്ങളായ ഷെയ്ൻ വോണിന്റ്റെയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായി സൈമണ്ട്സിന്റെ വിയോഗം.

2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം.

Leave a Reply