ഉപരോധസമരം നടത്തി

മേലുകാവുമറ്റം : അന്തിനാട് -മേലുകാവ് റോഡിൽ കുരിശിങ്കൽ അപ്പ് കുഴി പാലത്തിനുസമീപം സ്വകാര്യവ്യക്തി നിലം മണ്ണിട്ട് ഉയർത്തിയതിനെ തുടർന്ന് രണ്ടടിയോളം വെള്ളം റോഡിൽ ഉയരുകയും ,നാളുകളായി മഴപെയ്യുന്ന സമയത്തും അല്ലാതെയും വെള്ളം കെട്ടിനിന്ന് ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഈ വെള്ളക്കെട്ടിൽ നിരവധി ബൈക്ക് യാത്രക്കാർ വീഴുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ഇത് സംബന്ധിച്ച് നാട്ടുകാർ ത്രിതലപഞ്ചായത്ത് അധികാരികൾക്കും എംഎൽഎയ്ക്കും പരാതി നൽകിയിട്ടും സ്വകാര്യ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉത്തരവാദിത്വപ്പെട്ടവർ കൈക്കൊണ്ടത് എന്ന് പരാതി.സിപിഐഎം മേലുകാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധസമരം നടത്തി. സമരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഉപരോധസമരം സിപിഐ ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ കെ.ആർ അനുരാഗ് പാണ്ടിക്കാട്, ഡെൻസി ബിജു,ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു പഞ്ചായത്ത് സെക്രട്ടറി കെ പി റെജി,ഡിവൈഎഫ്ഐ പഞ്ചായത്ത് തല പ്രസിഡൻ്റ് ആകാശ് രാജീവ് എന്നിവർ സംസാരിച്ചു.ഇത് സംബന്ധിച്ച് പിഡബ്ല്യുഡി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.