പാലാ മുനിസിപ്പാലിറ്റി അതിർത്തിയിൽ സ്വാഗത സ്തംഭം സ്ഥാപിച്ചു

തൊടുപുഴ-പാലാ സംസ്ഥാന പാതയിൽ പാലാ നഗരസഭാ അതിർത്തിയായ മുണ്ടാങ്കലിൽ നഗരസഭയുടെ സ്വാഗത സ്തംഭം സ്ഥാപിച്ചു, എൽ.ഇ.ഡി. പ്രകാശത്തിൽ തിളങ്ങുന്ന വെൽക്കം ബോർഡാണ് ഏവരെയും നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. നഗരസഭാ ആറാം വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിൻ്റെ ശ്രമഫലമായാണ് സ്വാഗത സ്തംഭം നിർമ്മിച്ചത്. അവശേഷിക്കുന്ന ഭാഗം പ്രയോജനപ്പെടുത്തി വിശ്രമകേന്ദ്രo കൂടി സജ്ജീകരിക്കുവാൻ പരിപാടി ഉണ്ടെന്ന് ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.

നഗരസഭാ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച വെൽകം ബോർഡ് ജോസ് കെ.മാണി എം.പി.ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സിജി പ്രസാദ്, ലീന സണ്ണി ,തോമസ് പീറ്റർ,പ്രൊഫ.സതീശ് ചൊള്ളാനി, സാവിയോ കാവുകാട്ട് ,ബിന്ദു മനു, നീന ചെറുവള്ളി, സതി ശശികുമാർ ,മായാ പ്രദീപ്, ജോസ് ഇടേട്ട്, ജോസ് ചീരാംകുഴി ,വി .സി .പ്രിൻസ്,ഷീബ ജിയോ, ജോസിൻ ബിനോ, ആർ. സന്ധ്യ, ലിസമ്മ ബോസ്, ബിജു പാലൂപവൻ,നഗരസഭാ സെക്ടറി ജൂഹി മരിയ ടോം, അസി.എക്സിക്യൂട്ടീവ് എൻജിനീയർ എ .സിയാദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply