ചിന്തന്‍ ശിബിരം: യുഡിഎഫ് വിപുലീകരിക്കും
മുന്നണി വിപുലീകരിച്ച് അധികാരം പിടിക്കണമെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. നേരത്തേ മുന്നണിവിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമമുണ്ടാകും. ‘പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയില്‍ അസ്വസ്ഥരായ’ ചിലരെയെങ്കിലും തിരിച്ചെത്തിക്കണമെന്നാണു തീരുമാനം. കെപിസിസി പുനഃസംഘടന ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് രണ്ടു ദിവസമായി കോഴിക്കോട്ടു നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം സമാപിച്ചത്. കെഎസ്യു പുനഃസംഘടന ഉടന്‍ നടത്തും.
ട്വന്റി-20 പോലുള്ള അരാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് വേണ്ട, കേരളത്തില്‍ മുന്നണി രാഷ്ട്രീയം അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയേയുള്ളൂ, മത തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ട, സമുദായ സംഘടനകളുമായി സമദൂരം പാലിക്കണം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമം തടയാന്‍ ഈ വിഭാഗങ്ങളിലെ നേതാക്കളെ ചേര്‍ത്തുനിര്‍ത്തണം തുടങ്ങിയ തീരുമാനങ്ങളും ചിന്തൻ ശിബിരത്തിലുണ്ടായി.