പാലായിൽസി പി എമ്മിനെ മെരുക്കി ജോസ് കെ മാണി; ബിനു പുളിക്കക്കണ്ട ത്തിനെ കൈവിട്ട് CPM, LDF സ്വതന്ത്ര ജോസിൻ ബിനോ ചെയർ പേഴ്സൺ

ബിനു പുളിക്കക്കണ്ടത്തിലിനെ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തു കൊണ്ടുവരരുതെന്ന കേരള കോൺഗ്രസ് നിലപാട് വിജയിച്ചു. എന്നാൽ, രണ്ട് വോട്ടുകളുടെ ചോർച്ചയുണ്ടായതോടെ യുഡിഎഫ് കൂടുതൽ ദുർബലമായെന്നു കാട്ടിക്കൊടുക്കാനുമായി.

നഗരസഭ അധ്യക്ഷയായി എൽ.ഡി.എഫ് സ്വതന്ത്ര അംഗം ജോസിൻ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ 17 വോട്ടിനാണ് ജോസിൻ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി പ്രിൻസ് വി.സിയായിരുന്നു എതിർ സ്ഥാനാർഥി.

തെരഞ്ഞെടുപ്പിൽ 25 പേർ വോട്ട് ചെയ്തു. പ്രതിപക്ഷത്തെ ഒരു അംഗത്തിന്‍റെ വോട്ട് അസാധുവായി. ഒരു വർഷത്തേക്കാണ് ജോസിൻ ബിനോ നഗരസഭ അധ്യക്ഷയാകുക. തുടർന്ന് രണ്ട് വർഷം കേരളാ കോൺഗ്രസ് എം പ്രതിനിധി അധ്യക്ഷ പദവിയിലെത്തും. ബിനു പുളിക്കക്കണ്ടം അടക്കം ആറു കൗൺസിലർമാരാണ് നഗരസഭയിൽ സി.പി.എമ്മിനുള്ളത്. ഇതിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാർഥിയാണ് ബിനു.